Saturday, September 28, 2013

കത്ത്



കത്തെന്നാദ്യം കേട്ടതു പ്രിയമാം ഗുരുവിന്‍ മുഖത്തു നിന്നു
കത്തുകള്‍ പലവിധമെന്നറിഞ്ഞതും അന്നു തന്നെ
പ്രണയം കത്തിലോളിപ്പിക്കുന്നതെങ്ങനെയെന്നു
ചിന്തിച്ചതു നിന്‍ പുഞ്ചിരി കണ്ട നാളിലായിരുന്നു

ജീവിതഭാരത്തിന്‍ മരുഭൂമിയില്‍ ഉഴലുമ്പോള്‍
പ്രിയതമയുടെ കത്തുകളായിരുനെന്‍റെ ജീവവായു
മരണമാം ക്രൂരവിധിയെന്‍റെ കുടുംബത്തെ തട്ടിയെടുക്കുമ്പോഴും
ഞാന്‍ അവര്‍ക്കായ് സ്നേഹം നിറക്കുകയായിരുന്നെന്‍റെ കത്തില്‍

പ്രിയമുള്ളോരാരും വായിക്കുവാനില്ലെന്നറിയുകിലും
വീണ്ടും ഞാന്‍ കത്തുകളെഴുതികൊണ്ടേയിരുന്നു
കൂട്ടുകാര്‍ ഭ്രാന്തനെന്നല്ലറി ചിരിച്ചീടുബോഴും
പ്രിയമാം കത്തുകളെഴുതീടുകയായിരുന്നു ഞാന്‍

ഞാനിന്നു പോകുന്നെന്‍ അവസാന കത്തുമായ്
എന്‍ പ്രിയ കുടുംബത്തിന്‍ ചാരെയണഞ്ഞിടാനായ്
കത്തില്ലാത്തോരെന്‍ സ്വര്‍ഗ്ഗനാട്ടിലേക്ക്

എന്‍ പ്രിയ കുടുംബത്തിനടുക്കലേക്ക്...



note:
എന്‍ പ്രവാസി സുഹൃത്തുക്കള്‍ക്ക് വേണ്ടി.....സ്നേഹപൂര്‍വ്വം

12 comments:

  1. ente chetto edokke evidunnu varunnu?

    ReplyDelete
  2. ഇഷ്ടായില്ലേ ???

    ReplyDelete
  3. ഒരു കത്തില്‍ എല്ലാം അടങ്ങിയുട്ടുണ്ട്.സ്നേഹവും ഭാഹുമാനവും കാരുണ്യവും എല്ലാം,എന്നാല്‍ ഇന്ന് ഒരു മിനിറ്റ് ഫോണ്‍ വിളിച്ചാല്‍ തന്നെ അത് കേട്ട് നില്‍ക്കുന്നവര്‍ക്ക് അലോസരമായിട്ടാണ് തോന്നുന്നത്.നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
    Replies
    1. പല കത്തുകളും ഒരുപാട് സമയമെടുത്ത്‌ എഴുതി അയക്കുന്നവയാണ്. അവ വായിക്കാന്‍ അഞ്ചു നിമിഷങ്ങള്‍ മതിയാകും...പക്ഷെ, ഒരു മണിക്കൂര്‍ മൊബൈലില്‍ സംസാരിച്ചാല്‍ ലഭിക്കുനതിനെക്കാള്‍ ആശ്വാസം ആ കത്തിലൂടെ കിട്ടും. പല ആവര്‍ത്തി കത്തുകള്‍ വായിച്ചുകൊണ്ടാണു പല പ്രവാസി സുഹൃത്തുക്കളും കഷ്ടപാടുകള്‍ മറന്നിരുന്നത് എന്നു കേട്ടിട്ട് ഉണ്ട്....

      താങ്കളുടെ ആശംസകള്‍ക്ക് നന്ദി, വീണ്ടും സന്ദര്‍ശിക്കുക.....

      Delete
  4. കത്തുകളും കത്തെഴുത്തും വംശനാശം നേരിട്ട് കൊണ്ടിരിക്കുകയാണ്..

    ReplyDelete
    Replies
    1. കത്ത് ഒരു കാലഘട്ടത്തിന്‍റെ അടയാളമായിരുന്നു. ഒരുപാടു സ്നേഹവും, കാത്തിരിപ്പിന്‍റെ സുഖവും എല്ലാം നല്കുനന്ന, വീണ്ടും വീണ്ടും വായിച്ചു നെഞ്ചോടു ചേര്ത്ത് വയ്ക്കുന്ന ഒരു മനോഹരമായ ഒരു അടയാളം...

      Delete
  5. ആദ്യം ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ. കഷ്ടപ്പെട്ട് കമന്റ് ടൈപ്പ് ചെയ്യുന്നവര്‍ ഇതൊക്കെ കണ്ടാല്‍ ആ കമന്റിടാതെ പിന്മാറിപ്പോകും. മാത്രമല്ല അടുത്തതവണ വരാന്‍ തന്നെ മടിക്കും..

    ReplyDelete
    Replies
    1. തിരുത്തല്‍ കാണിച്ചു തന്നതിനു നന്ദി. വേര്‍ഡ് വേരിഫിക്കേഷന്‍ മാറിയിട്ട് ഉണ്ട്.

      ഇനിയും വരികയും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും എഴുതുകയും വേണം...

      ഒരു യാത്രയില്‍ ആയിരുന്നതുകൊണ്ട് reply വൈകി...ക്ഷമിക്കണം.

      Delete
  6. പുഞ്ചപ്പാടം ജോസൂട്ടിയുടെ ബ്ലോഗിൽ നിന്നും ഇവിടെ യെത്തി
    വളരെ നന്നായി ഈ അവതരണം മരിച്ചു കൊണ്ടിരിക്കുന്ന കത്തിൻറെ
    ആത്മ രോദനം, ഓരോ പ്രവാസിയുടെയും. കൊള്ളാം
    ഇനിയും എഴുതുക അറിയിക്കുക
    സെപ്തംബറിന് ശേഷം ഒന്നും കണ്ടില്ല
    എഴുതുക മറ്റുള്ളവരോട് പറയുക
    ഇതെപ്പറ്റി ഒരു കുറിപ്പ് ഞാൻ എന്റ് പേജിൽ ചേര്ത്തിട്ടുണ്ട്
    സമയം കിട്ടുമ്പോൾ വായിക്കുക.
    താങ്കൾക്കു എഴുതുവാൻ വാസന ഉണ്ട്, അത് തുടരുക
    ആശംസകൾ

    ReplyDelete
    Replies
    1. ആശംസകള്‍ക്കു നന്ദി. എന്തെങ്കിലും മനസ്സില്‍ വീര്‍പ്പുമുട്ടലുകളായി വരുമ്പോള്‍ എഴുതി പോകുന്നു എന്നെ ഉള്ളൂ... സ്ഥിരമായി എഴുത്ത് കുറവാണ്‌... പിന്നെ പഠനത്തിന്നിടയിലെ ഒഴിവു വേളകള്‍ കുറവായിരിന്നു കഴിഞ്ഞ മാസം.

      ഇനിയും വരണം അഭിപ്രായങ്ങള്‍ പറയണം...

      Delete