Saturday, September 28, 2013

കത്ത്



കത്തെന്നാദ്യം കേട്ടതു പ്രിയമാം ഗുരുവിന്‍ മുഖത്തു നിന്നു
കത്തുകള്‍ പലവിധമെന്നറിഞ്ഞതും അന്നു തന്നെ
പ്രണയം കത്തിലോളിപ്പിക്കുന്നതെങ്ങനെയെന്നു
ചിന്തിച്ചതു നിന്‍ പുഞ്ചിരി കണ്ട നാളിലായിരുന്നു

ജീവിതഭാരത്തിന്‍ മരുഭൂമിയില്‍ ഉഴലുമ്പോള്‍
പ്രിയതമയുടെ കത്തുകളായിരുനെന്‍റെ ജീവവായു
മരണമാം ക്രൂരവിധിയെന്‍റെ കുടുംബത്തെ തട്ടിയെടുക്കുമ്പോഴും
ഞാന്‍ അവര്‍ക്കായ് സ്നേഹം നിറക്കുകയായിരുന്നെന്‍റെ കത്തില്‍

പ്രിയമുള്ളോരാരും വായിക്കുവാനില്ലെന്നറിയുകിലും
വീണ്ടും ഞാന്‍ കത്തുകളെഴുതികൊണ്ടേയിരുന്നു
കൂട്ടുകാര്‍ ഭ്രാന്തനെന്നല്ലറി ചിരിച്ചീടുബോഴും
പ്രിയമാം കത്തുകളെഴുതീടുകയായിരുന്നു ഞാന്‍

ഞാനിന്നു പോകുന്നെന്‍ അവസാന കത്തുമായ്
എന്‍ പ്രിയ കുടുംബത്തിന്‍ ചാരെയണഞ്ഞിടാനായ്
കത്തില്ലാത്തോരെന്‍ സ്വര്‍ഗ്ഗനാട്ടിലേക്ക്

എന്‍ പ്രിയ കുടുംബത്തിനടുക്കലേക്ക്...



note:
എന്‍ പ്രവാസി സുഹൃത്തുക്കള്‍ക്ക് വേണ്ടി.....സ്നേഹപൂര്‍വ്വം

ജനിക്കും മുന്പേം മരിച്ച ഒരു ബ്ലോഗ്‌..

“നിങ്ങള്‍ക്കുള്ള ഉപദേശം” അതാണു ബ്ലോഗിന്‍റെ പേര്. ആദ്യത്തെ പോസ്റ്റ്‌ വായനക്കാരോടുള്ള ഉപദേശം ചോദിച്ചുകൊണ്ടും; ചോദിച്ചതോ ബ്ലോഗിലെന്തഴുതണം എന്നും.... ഇറങ്ങിപോയ ബ്ലോഗ൪ പോലും വന്നതു ഏഴ് വ൪ഷം കഴിഞ്ഞാ... അപ്പോള്‍ ബ്ലോഗ്‌ എത്രപേര്‍ കണ്ടു എന്നു പറയണ്ടല്ലോ..... 

“പ്രാക്ടിക്കല്‍ പ്രണയം”


           എട്ടു വര്‍ഷത്തെ പ്രണയ ജീവിതത്തിനു ശേഷം അവളോടു പിരിഞ്ഞതിന്‍റെ കാരണം ആ പ്രണയം “പ്രാക്ടിക്കല്‍” അല്ല എന്നതായിരിന്നു. പിന്നീടവന്‍റെ ഭാര്യയായവള്‍ അവനോടു പറഞ്ഞു അവളുടെയും ആദ്യ കോളേജ് പ്രണയം “പ്രക്ടിക്കല്ലല്ലായിരുന്നു” എന്നു... മനസാക്ഷി കുത്തിക്കീറുന്ന “പ്രാക്ടിക്കല്‍” ചിന്തകള്‍ അവനെ അലട്ടിക്കൊണ്ടിരിക്കുപ്പോഴും അവന്‍ പറഞ്ഞു ആല്‍മഹത്യ “പ്രാക്ടിക്കല്‍” അല്ലാന്നു. അപ്പോള്‍ എന്താണ് “പ്രാക്ടിക്കല്‍” മരിച്ച മരവിച്ച മനസ്സുമായി ജീവിക്കുക തന്നെ......


ചില പ്രാക്ടിക്കല്‍-ജീവികള്‍ക്കു വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു.....

പേരിനെ പറ്റി....



   ഒരു പേരിനെപ്പറ്റി ചിന്തിച്ചപ്പോള്‍ ആദ്യം ഓര്‍മ്മയില്‍, വന്നതു “കൊച്ചുകൃതികള്‍” എന്ന പേര് ആണു. പക്ഷെ ഒരു തെറ്റിദ്ധാരണ വേണ്ടെന്നു കരുതി “എന്‍റെ നുറുങ്ങു കൃതികള്‍” എന്നാക്കി J.